ഡൽഹിയിൽ നിന്ന് കണ്ണൂരിലേക്ക് സാന്ത്വനത്തിൻ്റെ പ്രാണവായു

അതിതീവ്ര കൊവിഡ് വ്യാപന സാഹചര്യത്തിൽ ജില്ലയ്ക്ക് ഡൽഹിയിൽ നിന്നും പ്രാണവായു കൊണ്ട് സാന്ത്വനം. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡി എം സി ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് കണ്ണൂരിലേക്ക് പ്രാണവായു ലഭ്യമാക്കാനുതകുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകിയത്. അമേരിക്കയിലെ സന്നദ്ധ സംഘടനയായ കർമോദയ മുഖേന നടപ്പാക്കുന്ന പ്രാണവായു പ്രൊജക്ടിൻ്റെ ഭാഗമായാണ് ജില്ലയിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിച്ചത്.


ജില്ലയിലേക്ക് നൽകിയ അഞ്ച് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മുഹമ്മദ് അഷീലിൽ നിന്നും ജില്ലാ കലക്ടർ ടി വി സുഭാഷ് ഏറ്റുവാങ്ങി. തുടർന്ന് ഇത് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായിക്കിന് കൈമാറി.
ജില്ലയിൽ ഐ ആർ പി സി, യുവധാര തുടങ്ങിയവയുടെ സഹകരണത്തോടെ സാമൂഹ്യ സുരക്ഷാ മിഷൻ ആണ് പദ്ധതി നടപ്പാക്കുന്നത്.

പ്രാണവായു പദ്ധതിയുടെ ഭാഗമായി ഗുരുതര രോഗ ബാധയുള്ള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗജന്യമായി ഈ സേവനം ലഭ്യമാക്കും.
സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, ഡി എം സി ഐ ജില്ലാ കോ ഓർഡിനേറ്റർ ഡോ. എം വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.