ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി.

ന്യൂഡൽഹി: ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 24 രാവിലെ അഞ്ചുമണി വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഡൽഹിയിൽ കോവിഡ് കേസുകളിൽ കുറവുണ്ടെങ്കിലും മുൻകരുതലെന്നോണം നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാരിന്റെ തീരുമാനം.