ഡൽഹിയിൽ ലോക്ക്ഡൗൺ 31 വരെ നീട്ടി
ഡൽഹിയിൽ ലോക്ക്ഡൗൺ പിൻവലിക്കാൻ തയ്യാറാകാതെ സർക്കാർ. ഈ മാസം 31 വരെ ലോക്ക്ഡൗൺ നീട്ടിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
കോവിഡ് കേസുകൾ കുറയുന്നത് തുടരുകയാണെങ്കിൽ മെയ് 31 മുതൽ തങ്ങൾ ഘട്ടം ഘട്ടമായി അൺലോക്കിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
24 മണിക്കൂറിനിടെ ഡൽഹിയിൽ 1600 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിലവിൽ 2.5 ശതമാനം മാത്രമാണെന്നും ഡൽഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.