തക്കാളി വില നൂറ് പിന്നിട്ടു

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തക്കാളി വില നൂറ് പിന്നിട്ടു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ കൃഷി നാശവും ഇന്ധന വില വര്‍ധനയുമാണ് വില ഉയരുന്നതിന് കാരണമായത്. കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 30 രൂപ മുതല്‍ 40 രൂപവരെയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ കിലോ 100 മുതല്‍ 120 രൂപ വരെ നല്‍കേണ്ടി വരും. മൂന്ന് മടങ്ങിലധികം വര്‍ധനവാണ് പൊടുന്നനെ ഉണ്ടായിരിക്കുന്നത്.