തങ്കേക്കുന്ന് – ആറ്റടപ്പ – കോയ്യോട് റോഡിന്റെയും, ചാല – പടിഞ്ഞാറെക്കര ഗതാഗതം നിരോധിച്ചു
തങ്കേക്കുന്ന് – ആറ്റടപ്പ – കോയ്യോട് റോഡിന്റെയും, ചാല – പടിഞ്ഞാറെക്കര റോഡിന്റെയും നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച മുതല്‍ 10 ദിവസത്തേക്ക് ഈ റോഡുകള്‍ വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ ഉചിതമായ മറ്റ് റോഡുകള്‍ വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡുകള്‍ വിഭാഗം അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.