തദ്ദേശതിരഞ്ഞെടുപ്പ്; ജില്ലയില്‍ 2471 പോളിംഗ് ബൂത്തുകൾ

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 2471 പോളിംഗ്ബൂത്തുകളാണ്സജ്ജീകരിച്ചിരിക്കുന്നത് . 71 ഗ്രാമ പഞ്ചായത്തുകളിലായി 2014 ബൂത്തുകളാണുണ്ടാകുക. എട്ട് നഗരസഭകളിലായി 310 ഉം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 147ഉം ബൂത്തുകള്‍ ഉണ്ട്.

ജില്ലയിലെ 1166 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കും 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 149 വാര്‍ഡുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 24 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക .

എട്ട്നഗരസഭകളിലായി289വാര്‍ഡുകളിലേക്കും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 55 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതത് ഭരണാധികാരികള്‍ പോളിംഗ് ബൂത്തുകള്‍ നേരിട്ട് കണ്ട് സൗകര്യങ്ങള്‍ വിലയിരുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍നിര്‍ദേശംനല്‍കി.