തദ്ദേശതെരഞ്ഞെടുപ്പ്: നറുക്കെടുപ്പ് തീയതിയായി
തദ്ദേശതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് തീയതിയായി
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നു. തീയതികള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും നീക്കങ്ങള്‍ നടക്കുകയാണ്.
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് തീയതി പ്രഖ്യാപിച്ചു. പഞ്ചായത്തുകളിലേയും മുന്‍സിപ്പാലിറ്റികളിലെയും നറുക്കെടുപ്പ് സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ്. ബ്ലോക്കുകളിലെയും ജില്ലാ പഞ്ചായത്തുകളിലും ഒക്ടോബര്‍ 5 ന് നടക്കും. കോര്‍പ്പറേഷനുകളില്‍ ഇത് സെപ്റ്റംബര്‍ 28, 30 ഒക്ടോബര്‍ 6 തീയതികളിലായിട്ടാകും നടക്കുക.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നു. തീയതികള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും നീക്കങ്ങള്‍ നടക്കുകയാണ്.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് തീയതിയും വിജ്ഞാപനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളൂവെന്നാണ് കമ്മീഷന്‍ നിലപാട്. കൊവിഡ് പശ്ചാത്തലത്തിന്റെ ഗൗരവം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നതെന്നും കമ്മീഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.