തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി, ഡിസംബർ 8,10,14 തീയതികളിൽ,വോട്ടെണ്ണൽ 16 ന്


തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ്.

ഡിസംബർ8 ന് ആദ്യഘട്ടം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ..

ഡിസംബർ 10 ന് രണ്ടാം ഘട്ടം. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ..

ഡിസംബർ 14 ന് മൂന്നാം ഘട്ടം. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിൽ..

വോട്ടെണ്ണൽ ഡിസംബർ 16ന് നടക്കും.

മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി.

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന്.

നവംബർ 19 വരെ പത്രിക സമർപ്പിക്കാം.

പത്രിക പിൻവലിക്കാനുള്ള സമയപരിധി നവംബർ 23 വരെ.

തിരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് നടക്കുന്നത്.

കോവിഡ് പോസിറ്റീവായവർക്കും ക്വാരൻ്റീൻ കഴിയുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാവുന്നതാണ്.വോട്ടെടുപ്പിനു മൂന്നുദിവസം മുമ്പ് അപേക്ഷ നൽകണം.

ഡിസംബർ 31 ന് മുമ്പ് പുതിയ ഭരണസമിതി നിലവിൽ വരും.

1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്.

2,71,20,821 വോട്ടർമാർ. മട്ടന്നൂർ ഒഴികെ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 31നകം പുതിയ ഭരണസമിതികൾ വരും. ആകെ 34,744 പോളിങ് സ്റ്റേഷനുകൾ. 29,321 എണ്ണം പഞ്ചായത്തിലും 3422 മുൻസിപ്പാലിറ്റിയിലും 2001 കോർപ്പറേഷനിലും.