തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദവിയില്‍ തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി:തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദവിയില്‍ തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ലെന്ന് ഹൈക്കോടതി. കഴിഞ്ഞ രണ്ടുവട്ടവും സംവരണം ചെയ്തിരുന്ന സ്ഥാപനങ്ങളെ ഒഴിവാക്കണം.

ഈ തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്താന്‍ കോടതി ഉത്തരവ്.