തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായി വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍.
ആലപ്പുഴ: തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായി വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാഹിദ കമാല്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായി അറിയിച്ചിരിക്കുന്നത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്തിരിക്കുകയാണെന്നും അതിനാല്‍ തന്റെ പേരില്‍ വരുന്ന മെസേജുകളും വോയിസും മറ്റും ശ്രദ്ധിക്കണം എന്നുമാണ് ഷാഹിദ കമാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
‘എന്റെ ഫോണ്‍ ഹാക്ക് ചെയ്തിരിക്കുന്നു. ആയതിനാല്‍ എന്റെ പേരില്‍ വരുന്ന മെസേജുകളും വോയിസും മറ്റും ശ്രദ്ധിക്കണം.’ – ഷാഹിദ കമാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ. എന്നാല്‍, ഈ മുന്നറിയിപ്പ് മുന്‍കൂര്‍ ജാമ്യം വല്ലതുമാണോ എന്നാണ് കമന്റ് ബോക്സില്‍ ചിലര്‍ ചോദിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം ഷാഹിദ കമാലിന്റെ ഫേസ്ബുക്കില്‍ ‘ഓഫര്‍ … ഓഫര്‍ … ഒറ്റ ദിവസം മാത്രം. ധര്‍മടത്ത് മത്സരിക്കുന്നവരെ പ്രതിപക്ഷ നേതാവാക്കുന്നതാണ്’ എന്ന പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടുമായാണ് മറ്റൊരാള്‍ കമന്റ് ബോക്സില്‍ എത്തിയത്. ‘പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് ഞാനല്ല. അത് എന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ട് ആരോ എഴുതി വിട്ട പോസ്റ്റാണ്. ഇത് എല്ലാവരും വിശ്വസിക്കണം.. (അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും ഒരു സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ആളാണ് ഞാന്‍) എനിക്ക് സീറ്റ് തരാത്ത എന്റെ പഴയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ചൊറിയുന്നത് ഇനിയും തുടരുന്നതാണ്..!!’ എന്നായിരുന്നു ആ കമന്റ്.