തമിഴ്നാട്ടിൽ 137 സീറ്റിൽ ഡി.എം.കെ മുന്നിൽ

തമിഴ്നാട്ടിൽ നിലവിൽ 137 സീറ്റിൽ ഡി.എം.കെയാണ് മുന്നിൽ. നിലവിലെ പ്രകാരം ഡി.എം.കെ. ഭരണം തിരിച്ചു പിടിക്കും എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. 96 സീറ്റുകളിൽ എ.ഐ.എ.ഡി.എം.കെയും ലീഡ് ചെയ്യുന്നു. എഎംഎംകെ ഒരു സീറ്റിലും കമൽഹാസന്റെ എം.എൻ.എം. ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. കമൽഹാസൻ മത്സരിച്ച സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്.

234 അംഗങ്ങളുള്ള സഭയിൽ 118 സീറ്റാണ് ഭരണം പിടിക്കാൻ ഡി.എം.കെയ്ക്ക് ആവശ്യമായുള്ളത്. ഇനി അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ തമിഴ്നാട്ടിൽ സ്റ്റാലിൻ തന്നെ മുഖ്യമന്ത്രിയാവും. 2016 കക്ഷി നില പ്രകാരം 234 മണ്ഡലങ്ങളിൽ എ.ഐ.ഡി.എം.കെ. 136 മണ്ഡലങ്ങളിൽ ആയിരുന്നു 2016ൽ വിജയിച്ചത്. ഡിഎംകെ-89 മണ്ഡലങ്ങളിലും കോൺഗ്രസ്സ്-8, മുസ്ലിംലീഗ്-1 എന്നിങ്ങനെ പോകുന്നു 2016ലെ തമിഴ്നാട്ടിലെ സീറ്റുനില