തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ജൂലൈ 19 വരെ നീട്ടി

ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ജൂലൈ 19 വരെ നീട്ടി. റെസ്റ്റോറന്റുകൾ, ടീ ഷോപ്പ്, ബേക്കറികൾ. വഴിയോര ഭക്ഷണശാലകൾ എന്നിവ രാത്രി ഒൻപതുമണി വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി. 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്താം. സാമൂഹ്യ അകലം, സാനിറ്റൈസിങ്ങ് തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുവേണം ഇവിടങ്ങളിലെ കച്ചവടം. എ.സി സൗകര്യമുള്ള ഷോപ്പുകളിൽ വെന്റിലേഷൻ സൗകര്യവും ഉണ്ടായിരിക്കണം.

വിവാഹങ്ങൾക്ക് 50 പേരെ പങ്കെടുപ്പിക്കാം. മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി കുറച്ചിട്ടുണ്ട്. സ്കൂളുകൾ, കോളേജുകൾ, ബാറുകൾ, തിയേറ്ററുകൾ, സ്വിമ്മിങ്ങ് പൂളുകൾ, മൃഗശാലകൾ എന്നിവ അടഞ്ഞുതന്നെ കിടക്കും. സാംസ്കാരിക രാഷ്ട്രീയ പരിപാടികൾക്ക് അനുമതിയില്ല