തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടി.

ചെന്നൈ:തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടി. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. ചെന്നൈയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതായും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

11 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരും. കോയമ്പത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മയലദുതുരൈ എന്നീ ജില്ലകളില്‍ ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഇപ്പോഴും പ്രതിദിനം ശരാശരി 20,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണു തീരുമാനം. ആരോഗ്യവിദഗ്ധരും തമിഴ്‌നാട്ടിലെ ലോക്ഡൗണ്‍ 14 വരെ നീട്ടണമെന്നു നിര്‍ദേശിച്ചിരുന്നു.