തമിഴ് ഹാസ്യനടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ് ഹാസ്യനടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം.

അദ്ദേഹ​ത്തിന്റെ ഭാര്യ കുമുദവും കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്

മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ പാണ്ഡു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത നിലൈ മാറും ആണ് അവസാന ചിത്രം