തലശേരിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തലശേരി: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോപാലപേട്ടയില്‍ പാലോളിവളപ്പില്‍ പുതിയപുരയില്‍ ഫര്‍ബൂലി (22) യാണ് ഇന്നലെ രാവിലെ മെയിന്‍ റോഡിലെ പഴയ ബോംബെ ഹോട്ടലിനു സമീപത്തു വച്ച് കണ്ടെത്തിയത്.

നാട്ടുകാര്‍ മൃതദേഹം കണ്ടയുടനെ തലശേരി പൊലിസില്‍ വിവരമറിക്കുകയായിരുന്നു. മൃതദേഹത്തിനു സമീപത്തായി മയക്കു മരുന്നിനായി ഉപയോഗിക്കുന്ന സിറഞ്ച് കണ്ടെത്തിയിരുന്നു. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് മരണത്തില്‍ അസ്വഭാവികതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു.

മരണത്തില്‍ മയക്കുമരുന്നു മാഫിയകളുമായി ബന്ധമുണ്ടോയെന്നു അന്വേഷിക്കുമെന്ന് പൊലിസ് പറഞ്ഞു. ലത്തീഫിന്റെയും ഫരീദയുടെയും മകനാണ്. സഹോദരന്‍: ഫുഹാദ്. തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.