തലശ്ശേരിയില്‍ നടന്നുവന്നിരുന്ന ഇരുപത്തിയഞ്ചാമത് ചലച്ചിത്ര മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം

തലശ്ശേരിയില്‍ നടന്നുവന്നിരുന്ന ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം പതിപ്പിന് ഇന്ന് കൊടിയിറക്കം. ചരിത്രത്തിലാദ്യമായി നഗരത്തിലെത്തിയ മേളയെ തലശ്ശേരിക്കാര്‍ ആവേശത്തോടെയാണ് നെഞ്ചേറ്റിയത്.

ആറ് തീയേറ്ററുകളിലായി വ്യത്യസ്ത ഭാഷകളില്‍ നിന്ന് 80 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനെത്തി. ലോക സിനിമ, മലയാള സിനിമ ഇന്ന്, മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ ഇന്ന്, ഹോമേജ്, കാലിഡോസ്‌കോപ്പ് തുടങ്ങിയ വിഭാഗങ്ങളായാണ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്.

മലബാറില്‍ നിന്ന് 1500ലേറെ സിനിമാപ്രേമികളാണ് മേളയില്‍ പങ്കാളികളയാത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു മേളയുടെ നടത്തിപ്പ്. ഇന്ന് നടക്കുന്ന 22 പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുന്നതോടെ ആകെ 112 പ്രദര്‍ശനങ്ങള്‍ക്ക് മേള വേദിയാകും.