തലശ്ശേരിയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

തലശ്ശേരി: എം.ജി.റോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്ന് ഞായറാഴ്ച മുതൽ തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം. കണ്ണൂർ ഭാഗത്തുനിന്ന് തലശ്ശേരിയിലേക്ക് വരുന്ന വാഹനങ്ങൾ കൊടുവള്ളി കവലയിൽനിന്ന് സംഗമം കവല, ഒ.വി.റോഡ് വഴി പോകണം. തലശ്ശേരിയിൽനിന്ന് കണ്ണൂരിലേക്കുള്ള വാഹനങ്ങൾ ഒ.വി. റോഡിൽനിന്ന് ട്രാഫിക് യൂണിറ്റിന് സമീപത്തുകൂടി കണ്ണൂർ ഭാഗത്തേക്ക് പോകണം. എം.ജി. റോഡിൽ തിങ്കളാഴ്ച കോൺക്രീറ്റിങ്‌ തുടങ്ങും. ആസ്പത്രി റോഡ് കോൺക്രീറ്റിങ്‌ ഇന്ന് ഞായറാഴ്ച പൂർത്തിയാകും.