ഏഴു വയസ്സുകാരന് രണ്ടാനച്ഛന്‍റെ  ക്രൂരമർദ്ദനം.

തിരുവനന്തപുരം:തിരുവനന്തപുരത്ത് ഏഴു വയസ്സുകാരന് രണ്ടാനച്ഛന്‍റെ  ക്രൂരമർദ്ദനം. രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ് പിടികൂടി. അടിവയറ്റിൽ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്നും ഫാനിൽ കെട്ടിത്തൂക്കിയെന്നുമാണ് പരാതി. പച്ച മുളക് തീറ്റിച്ചുവെന്നും കുട്ടി പറഞ്ഞു. അച്ഛൻ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്ന് ഏഴുവയസുകാരൻ വീഡിയോയില്‍ പറയുന്നു