Latestകണ്ണൂര്‍

തലശ്ശേരിയിൽ ഷിഗെല്ല ബാക്ടീരിയ കണ്ടെത്തി

തലശേരി: വ്യാപാര സ്ഥാപനങ്ങളില്‍ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയില്‍ ഷിഗല്ലെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. തലശേരി പുതിയസ്റ്റാന്‍ഡ് പരിസരത്ത് ഒരു ഹോട്ടല്‍ ഉള്‍പ്പെടെ നാലു ഭക്ഷണ സ്റ്റാളുകളില്‍ നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്.

ഇവിടെ ഉപയോഗിക്കുന്ന വെള്ളമാണു പരിശോധനയ്ക്കു വിധേയമാക്കിയത്. കിണറില്‍ നിന്നും വാഹനത്തില്‍ എത്തിക്കുന്ന വെള്ളമാണ് ഈ കടകളില്‍ ഉപയോഗിക്കുന്നത്. നാലു കടകളും അധികൃതര്‍ പൂട്ടിച്ചു. ഇരട്ടിയില്‍ ഒരു പെണ്‍കുട്ടിക്ക് ഷിഗല്ലെ ബാധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജില്ലയിലുടനീളം പരിശോധന കര്‍ശനമാക്കിയത്.

ഷിഗല്ലെ ബാക്ടീരയുടെ തലശേരിയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും. കണ്ണൂരില്‍ നിന്നെത്തി ഫുഡ് സേഫ്റ്റി അസി. കമ്മീഷനര്‍ വി.കെ പ്രദീപ് കുമാര്‍, ഫുഡ് സേഫ്റ്റി നോഡല്‍ ഓഫിസര്‍ കെ. വിനോദ് കുമാര്‍, ഉദ്യോഗസ്ഥരായ കെ.വി സുരേഷ് കുമാര്‍, കെ. സുമേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.