തലശ്ശേരി പഴയ ബസ്‌സ്റ്റാൻഡിറിൽ ഗതാഗത നിയന്ത്രണം.

തലശ്ശേരി : തലശ്ശേരി എം.ജി. റോഡ് നവീകരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ചമുതൽ തലശ്ശേരി പഴയ ബസ്‌സ്റ്റാൻഡിറിൽ ഗതാഗത നിയന്ത്രണം. കണ്ണൂർ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ ഒ.വി. റോഡ് -ട്രാഫിക് സ്റ്റേഷൻ പിറകുവശം, ജനറൽ ആസ്പത്രി മുൻവശം, ഗുണ്ടർട്ട് റോഡ് വഴി പോകണം. കൊടുവള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കൊടുവള്ളി സ്കൂൾ-കുയ്യാലി ഗേറ്റ്, സംഗമം കവല, ഒ.വി. റോഡ് വഴി പോകണം.ചൊവ്വാഴ്ചമുതൽ ജല അതോറിറ്റി പൈപ്പ് മാറ്റി സ്ഥാപിക്കും. പിന്നീട് റോഡ് കോൺക്രീറ്റ് പണി ആരംഭിക്കും. കോൺക്രീറ്റ്പണി പൂർത്തിയാക്കി മാർച്ച്‌ ആദ്യവാരം റോഡ് തുറന്നുകൊടുക്കും.