തളിപ്പറമ്പ് മാർക്കറ്റിലെ കടയിൽ വൻ തീപിടിത്തം

തളിപ്പറമ്പ മാർക്കറ്റിൽ കടകളിൽ കനത്ത തീപ്പിടുത്തം. അരമണിക്കൂർ മുൻപാണ് മാർക്കറ്റ് റോഡിലെ ന്യൂ സ്റ്റോർ സ്റ്റേഷനറി കടയിൽ തീപ്പിടുത്തം ഉണ്ടായത്. ഞായറാഴ്ച അടച്ചിട്ട കടയായിരുന്നു.

ഷോർട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം. കടകൾ മുഴുവൻ കത്തി നശിച്ചു. മറ്റ് കടകളിലേക്കും തീ വ്യാപിക്കുന്നു. അടുത്തുള്ള കടകളിലെ സാധങ്ങൾ വ്യാപാരികളും നാട്ടുകാരും ചേർന്ന് മാറ്റുകയാണ്.3 ഓളം കടകളിലേക്കും മുകളിൽ തട്ടിലേക്കും തീ വ്യാപിച്ചു.

ന്യൂ സ്റ്റോർ സ്റ്റേഷനറി കടയുടെ ഗോഡൗൺ മുഴുവനായി കത്തി. തളിപ്പറമ്പ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.2 യൂണിറ്റ് സ്ഥലത്തെത്തി. മറ്റ് കടകളിലേക്കും തീ വ്യാപിക്കുകയാണ്. മന്ന സ്വദേശി മൊയ്തുവിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് തീപ്പിടുത്തം ആദ്യം ഉണ്ടായത്. ഉച്ച വരെ കട പ്രവർത്തിച്ചിരുന്നു.