താജ്മഹലും കുത്തബ്മിനാറും മെയ്15 വരെ അടച്ചിടും

ന്യൂഡൽഹി:താജ്മഹലും ഉൾപ്പെടെയുള്ള ചരിത്രസ്മാരകങ്ങൾ മെയ്15 വരെ അടച്ചിടും. കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നടപടി.

നേരത്തെ കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും ചരിത്ര സ്മാരകങ്ങൾ അടച്ചിട്ടിരുന്നു. പിന്നീട് ആറ് മാസങ്ങൾക്ക് ശേഷം കർശന നിയന്ത്രണങ്ങളോടെയാണ് തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്.