താജ്മഹൽ സന്ദർശകർക്കായി തുറന്നുകൊടുത്തു

താജ്മഹൽ സന്ദർശകർക്കായി തുറന്നുകൊടുത്തു. ബുധനാഴ്ചയാണ് താജ്മഹൽ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചത്. രണ്ട് മാസത്തെ അടച്ചിടലിന് ശേഷമാണ് താജ്മഹൽ വീണ്ടും തുറന്നത്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് താജ്മഹലിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ദിവസേന രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് താജ് മഹൽ സന്ദർശകർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്