താല്‍ക്കാലിക നിയമനം
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ധര്‍മ്മടം അഞ്ചരക്കണ്ടി പുഴയില്‍ ജല ആവാസ വ്യവസ്ഥയില്‍ സമഗ്ര മത്സ്യ സംരംക്ഷണം പദ്ധതി നിര്‍വഹണം 2022-23 പദ്ധതിയുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, ഫിഷറീസ് ഗാര്‍ഡ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. തസ്തിക , യോഗ്യത യഥാക്രമത്തിൽ : പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍: സംസ്ഥാന അഗ്രികള്‍ച്ചര്‍ സര്‍വകലാശാല/ ഫിഷറീസ് സര്‍വകലാശാലയില്‍ നിന്നുള്ള ബി എഫ് എസ് സി, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷറീസ്/ സൂവോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നും അക്വാകള്‍ച്ചര്‍ സെക്ടറില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഫിഷറീസ് ഗാര്‍ഡ്: വി എച്ച് എസ് ഇ ഫിഷറീസ് സയന്‍സ്/ എച്ച് എസ് സി, സ്രാങ്ക് ലൈസന്‍സ്. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 22ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാവണം. മത്സ്യതൊഴിലാളി കുടുംബത്തില്‍ ജനിച്ചവര്‍ക്ക് മുന്‍ഗണന.