താല്‍ക്കാലിക നിയമനം

തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ ഈഅധ്യയനവര്‍ഷം ഒഴിവുള്ള ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ലെക്ചറര്‍ (യോഗ്യത 60 ശതമാനത്തില്‍ കുറയാത്ത ബിടെക്ഇലക്ട്രോണിക്സ് ബിരുദം), കമ്പ്യൂട്ടര്‍എഞ്ചിനീയറിംഗ് വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍ (യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ.),ജനറല്‍ വര്‍ക്ക് ഷോപ്പിലെ ട്രേഡ്സ്മാന്‍ കാര്‍പ്പന്ററി(യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ/ ടിഎച്ച്എല്‍സി) എന്നീതസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ലെക്ചറര്‍ തസ്തികയിലേക്ക്കൂടിക്കാഴ്ചനവംബര്‍ ഒന്നിനും മറ്റ് തസ്തികകളിലെകൂടിക്കാഴ്ചനവംബര്‍ രണ്ടിനും രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഈ ദിവസം രാവിലെ 9.30നകം പോളിടെക്നിക് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467 2211400, 9995145988.