താല്‍ക്കാലിക അധ്യാപക നിയമനത്തിനായി ഇന്റര്‍വ്യൂ 8 ന്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വകുപ്പിലേക്ക് താല്‍ക്കാലിക അധ്യാപക നിയമനത്തിനായി ആഗസ്ത് 2020 ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ഉദേ്യാഗാര്‍ഥികള്‍ ഏപ്രില്‍ എട്ടിന് രാവിലെ 9.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0497 2780226.