താൽക്കാലികമായി നിര്‍ത്തിവെച്ചിരുന്ന തീവണ്ടി സര്‍വീസുകൾ പുനരാരംഭിച്ചു.

തിരുവനന്തപുരം: ലോക്ഡൗണിടയിൽ താൽക്കാലികമായി നിര്‍ത്തിവെച്ചിരുന്ന പല സര്‍വീസുകളും പുനരാരംഭിച്ചു. രാജ‍്യറാണി എക്​സ്​പ്രസ് ഏഴ്​ സ്ലീപ്പര്‍ കോച്ചുകളും രണ്ട് എസി കോച്ചുകളും നാല്​ സെക്കന്‍ഡ്​​ ക്ലാസ് കോച്ചുകളും ഉള്‍പ്പെടെ 13 കോച്ചുകളുമായാണ് സര്‍വിസ് പുനരാരംഭിച്ചത്.

ഇതിനൊപ്പം റെയില്‍വേ കൂടുതല്‍ ട്രെയിനുകളുടെ സര്‍വീസ്‌ ആരംഭിച്ചു. മെയ്‌ 31 വരെ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. മെമു, എക്‌സ്‌പ്രസ്‌ ട്രെയിനുകള്‍ സര്‍വീസ്‌ പുനരാരംഭിച്ചത്‌. 06013/ 06014 ആലപ്പുഴ–കൊല്ലം–ആലപ്പുഴ മെമു, 06015 /06016 എറണാകുളം–ആലപ്പുഴ–എറണാകുളം മെമു, 06017 / 06018 ഷൊര്‍ണൂര്‍–എറണാകുളം–ഷൊര്‍ണൂര്‍ മെമു എന്നിവ ചൊവ്വാഴ്‌ച മുതല്‍ സര്‍വീസ്‌ തുടങ്ങി.

06349 കൊച്ചുവേളി–നിലമ്ബൂര്‍ രാജ്യറാണി ചൊവ്വാഴ്‌ച സര്‍വീസ്‌ തുടങ്ങി. 06350 നിലമ്ബൂര്‍–കൊച്ചുവേളി ട്രെയിന്‍ ബുധനാഴ്‌ച സര്‍വീസ്‌ തുടങ്ങും. 06167 / 06168 തിരുവനന്തപുരം –ഹസ്രത്‌ നിസാമുദ്ദീന്‍–തിരുവനന്തപുരം, 06161 /06162 എറണാകുളം–ബനസ്‌വാടി–എറണാകുളം, 02646/02645 കൊച്ചുവേളി–ഇന്‍ഡോര്‍–കൊച്ചുവേളി, 06164 / 06163 കൊച്ചുവേളി–ലോമാന്യതിലക്‌–കൊച്ചുവേളി, 06336 06335 നാഗര്‍കോവില്‍–ഗാന്ധിധാം–നാഗര്‍കോവില്‍ എന്നീ പ്രതിവാര ട്രെയിനുകള്‍ക്ക്‌ ബുക്കിങ്‌ ആരംഭിച്ചിട്ടുണ്ട്‌.

പൂര്‍ണമായും റിസര്‍വേഷനുളള രാജ്യറാണി​ നിലമ്ബൂരിനും ഷൊര്‍ണൂരിനും ഇടയില്‍ വാണിയമ്ബലം, അങ്ങാടിപ്പുറം എന്നീ ബ്ലോക്ക്​ സ്​റ്റേഷനുകളില്‍ മാത്രമാണ്​ സ്​റ്റോപ്പുളളത്​. രാത്രി 8.50 ന് തിരുവനന്തപുരത്ത് നിന്നും നിലമ്ബൂരിലേക്ക് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 5.15 ന് നിലമ്ബൂരിലെത്തും. രാജ‍്യറാണി രാത്രി 9.30 നാണ് നിലമ്ബൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. നേരത്തെ നിലമ്ബൂര്‍ നിന്ന് നാല് പാസഞ്ചര്‍ വണ്ടികളാണ് ഷൊര്‍ണൂരില്‍ നിന്നുള്ള മറ്റു വണ്ടികള്‍ക്ക് കണക്ഷന്‍ നല്‍കിയിരുന്നത്. കോട്ടയത്തേക്കും, പാലക്കാട്ടേക്കും ഓരോ വണ്ടികളും ഓടിയിരുന്നു.