താൽക്കാലിക നിയമനം

തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോം ബോയ്സിലെ താമസക്കാരുടെ പരിചരണത്തിന് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസായി ക്ഷേമ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ള പുരുഷന്മാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പ്രായപരിധി 18നും 40നും ഇടയിൽ. താൽപര്യമുള്ളവർ സെപ്റ്റംബർ 27ന് ഉച്ചക്ക് 12ന് യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം തലശ്ശേരി എരഞ്ഞോളി പാലത്തുള്ള ഗവ. ചിൽഡ്രൻസ് ഹോം ബോയിസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സ്ഥാപനവുമായി ബന്ധപ്പെടുക. ഇ മെയിൽ: gohtly@gmail.com