തിയറ്ററുകളിൽ തൂഫാനായി കെ‌ജി‌എഫ് ചാപ്റ്റർ 2; നേടിയത് 1217 കോടി

കെ ജി എഫ് ചാപ്റ്റർ 2 ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർത്തു. മെയ് 12 ന് റിലീസ് ചെയ്ത ചിത്രം ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം, 38 ദിവസം കൊണ്ട് ലോകമെമ്പാടും 1217 കോടി രൂപ നേടി. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറാണ് ചിത്രം.
ചാപ്റ്റർ 2 രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് പ്രശാന്ത് നീലാണ്. ഹോംബാലെ ഫിലിംസിൻറെ ബാനറിൽ വിജയ് കിരഗണ്ടൂരാണ് ചിത്രം നിർമ്മിക്കുന്നത്. യഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധായകൻ രവി ബസ്രൂർ, ഛായാഗ്രാഹകൻ ഭുവൻ ഗൗഡ, എഡിറ്റർ ഉജ്വൽ കുൽക്കർണി എന്നിവരാണ് സാങ്കേതിക സംഘത്തിലുള്ളത്.