Latestകേരളം

തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാര്‍വതി തിരുവോത്ത്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ചലച്ചിത്ര താരം പാര്‍വതി തിരുവോത്ത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് അനുകൂല ചലച്ചിത്ര താരങ്ങളെ മല്‍സരിപ്പിക്കാന്‍ ഇടതുപക്ഷം നീക്കം നടത്തുന്നുണ്ടെന്നും പല വിഷയങ്ങളിലും ശക്തമായ നിലപാട് പ്രഖ്യാപിക്കാറുള്ള പാര്‍വതി തിരുവോത്തിനെ പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു വാര്‍ത്ത.

ഇതുവഴി യുവതലമുറയുടെ പിന്തുണ ലഭിക്കുമെന്നാണു കണക്കുകൂട്ടലെന്നും പാര്‍വതിയും കാര്‍ഷിക നിയമത്തിനെതിരായ ഒടുവിലത്തെ നിലപാടിനും സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പിന്തുണ ലഭിച്ചിരുന്നതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തേ നിയമസഭയിലേക്ക് ചലച്ചിത്രതാരങ്ങളായ മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ ഇടതുസീറ്റില്‍ ജയിച്ചിരുന്നു. പാര്‍ലിമെന്റില്‍ ഇന്നസെന്റും ജയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പാര്‍വതിയെ മല്‍സരിപ്പിക്കാന്‍ നീക്കം നടക്കുന്നതെന്നായിരുന്നു വാര്‍ത്തയില്‍ പറയുന്നത്.