തീവണ്ടിയില്‍ യുവതിക്കു നേരെ ആക്രമണം; സ്വമേധയ കേസെടുത്ത് ഹൈക്കോടതി

പുനലൂര്‍ പാസഞ്ചറില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. പൊലീസിനോടും റയില്‍വേയോടും വിശദീകരണം തേടി. ആക്രമണവും കവര്‍ച്ചയും നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതിയെന്ന് സംശയിക്കുന്ന ബാബുക്കുട്ടനെ ഇതുരെ പിടികൂടിയിട്ടില്ല,

പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവതി ആക്രമണത്തിന് ഇരയായത് ഗൗരവത്തോടെയാണ് ഹൈക്കോടതി കാണുന്നത്. മുന്‍പുണ്ടായ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ ജോസഫ് സ്വമേധയ കേസെടുക്കാന്‍ ഉത്തരവിട്ടു. റയില്‍വേയോടും. പൊലീസിനോടും കോടതി വിശദീകരണം തേടി.

പ്രതിയെ ഭയന്ന് കോച്ചിലെ ശുചിമുറിയുടെ ഭാഗത്തേക്ക് യുവതി നീങ്ങിയെങ്കിലും അതുവഴി തൊട്ടടുത്ത കോച്ചിലേക്ക് കടക്കാനുള്ള വെസ്റ്റിബ്യൂള്‍ സംവിധാനമില്ലായിരുന്നു. ഇതോടെയാണ് വാതില്‍ തുറന്ന് പുറത്തേക്ക് ചാടാന്‍ തയ്യാറെടുത്തത്. പ്രതിയെന്നും സംശയിക്കുന്ന നൂറനാട് സ്വദേശി

ബാബുകുട്ടനായി റയില്‍വേ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. രണ്ടാം ദിവസവും ബാബുകുട്ടനായി തിരച്ചില്‍ തുടരുകയാണ്. യുവതിയുടെ കയ്യില്‍

നിന്ന് പ്രതി തട്ടിയെടുത്ത ഫോണ്‍ ട്രാക്ക് ചെയ്തുള്ള അന്വേഷണവു പുരോഗമിക്കുകായണ്. ഈ ഫോണ്‍ സ്വിച്ച് ഓഫ് അല്ലെന്നും റിങ്ങ് ചെയ്യുന്നുണ്ടെന്നുമാണ്