തുടർച്ചയായി നാലാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്

കൊച്ചി:തുടർച്ചയായി നാലാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് പെട്രോളിന് 89 രൂപ 96 പൈസ ആയിട്ടാണ് ഉയർന്നത്.

ഡസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഡീസലിന് തിരുവനന്തപുരത്ത് 83 രൂപ 91 പൈസയും, പെട്രോളിന് 89 രൂപ 73 പൈസയുമാണ്. കൊച്ചിയിൽ ഡീസലിന് 82 രൂപ 24 പൈസയും പെട്രോളിന് 88 രൂപ ഒരു പൈസയുമാണ് ഇന്നത്തെ നിരക്ക്.