തുവരപ്പരിപ്പ് നൽകുന്നത് തത്കാലം നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം
സബ്സിഡി പദ്ധതികളിലൂടെ സംസ്ഥാനങ്ങൾക്ക് തുവരപ്പരിപ്പ് നൽകുന്നത് തത്കാലം നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം. വില അനിയന്ത്രിതമായി കയറുന്നതിനാലാണിത്. തുവരയ്ക്ക് രൂക്ഷമായ ക്ഷാമവും അമിതമായ വിലയും ഉണ്ടായാൽ വിപണിയിൽ ഇടപെടുന്നതിനു വേണ്ടിയാണ് കൈവശമുള്ള ശേഖരം പിടിച്ചുവയ്ക്കാനുള്ള തീരുമാനം.
നാഫെഡിനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇപ്പോൾ രാജ്യത്ത് തുവരപ്പരിപ്പിന്റെ വില കിലോയ്ക്ക് 120 മുതൽ 140 വരെ എത്തിയിട്ടുണ്ട്.
ഇപ്പോൾ കരുതൽശേഖരം ഓരോ പയറുവർഗത്തിനും ഗണ്യമായി കുറവാണ്. അതിനാലാണ് നിലവിലുള്ള പരിമിതമായ ശേഖരം എങ്കിലും നിലനിർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.