തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ്; പൊന്നുരുന്നിയില്‍ കള്ളവോട്ടിന് ശ്രമം

കള്ളവോട്ട് തടയാൻ ശക്തമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പ്രഖ്യാപനമുണ്ടായിട്ടും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പൊന്നുരുന്നിയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നു. പൊന്നുരുന്നിയിലെ 66-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ് യു.ഡി.എഫ് പ്രവർത്തകർ ഇടപെട്ട് തടഞ്ഞത്. ടി.എം. സഞ്ജു എന്നയാളുടെ പേരിലാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത്. ശ്രമം നടത്തിയ ആളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇതുവരെ 45 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.