തൃക്കാക്കരയിൽ ഉജ്വല വിജയം നേടാനാകുമെന്ന് ഉമ തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. നൂറുശതമാനം ആത്മവിശ്വാസത്തിലാണ് ഉമാ തോമസ്. തൃക്കാക്കരയിൽ രാഷ്ട്രീയമാണ് ചർച്ച ചെയ്യപ്പെടേണ്ടിയിരുന്നത്. എന്നാൽ ചർച്ചയായത് വ്യക്തിഹത്യയായിരുന്നു. രാഷ്ട്രീയത്തിൽ മതത്തെ കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ല. മതത്തിനു അതീതമായ പിന്തുണയുണ്ടാകുമെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു.

തൃക്കാക്കരയിൽ പി ടി തോമസ് വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷം ഉമാ തോമസിൻ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. യു.ഡി.എഫിൻറെ പരമ്പരാഗത വോട്ടുബാങ്ക് ക്രിസ്ത്യൻ, മുസ്ലിം ൻയൂനപക്ഷങ്ങളാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അതിനെ തകർക്കാൻ ശ്രമിക്കുന്നു എന്ന തോന്നലോടെയാണ് യു.ഡി.എഫും കോണ്ഗ്രസും നീങ്ങുന്നത്. പിടി തോമസിനോടുള്ള സഹതാപം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്ഗ്രസ്.