‘തൃക്കാക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പ്’

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പാണെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ്ജ്.
യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജോർജ്ജ്.