തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ട്വന്റി20–എഎപി സഖ്യം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് ട്വൻറി 20-എഎപി സഖ്യം. ജനക്ഷേമ സഖ്യം മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്തു. അണികൾക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും നിർണ്ണായക ശക്തിയായി പീപ്പിൾസ് വെൽഫെയർ അലയൻസ് മാറിയെന്നും ട്വൻറി 20 നേതാവ് സാബു എം ജേക്കബ് പറഞ്ഞു.