തൃക്കാക്കരയിൽ മെയ് 31ന് പൊതു അവധി

കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള പ്രദേശങ്ങളിൽ പോളിംഗ് ദിനമായ മെയ് 31ൻ പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെൻറേഷൻ ആക്ടിന് കീഴിൽ വരുന്ന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.