“തൃക്കാക്കരയിൽ യു.ഡി.എഫും ബി.ജെ.പിയും സഖ്യത്തിൽ”

തൃക്കാക്കരയിൽ യുഡിഎഫും ബിജെപിയും സഖ്യത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കോണ്‍ഗ്രസ് പല തവണ ബിജെപിയുമായി ഒത്തുകളിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, അത് ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ഇവിടെ ഉപതിരഞ്ഞെടുപ്പിനെ ബി.ജെ.പി എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. പഴയ രീതിയിലുള്ള വോട്ടുകച്ചവടത്തിൻറെ രുചി അറിയാവുന്ന ബി.ജെ.പി നേതാക്കളുണ്ട്.” എന്നും മുഖ്യമന്ത്രി പറഞ്ഞു.