തൃക്കാക്കര പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ആരംഭിച്ചു

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയിൽ വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. തൃക്കാക്കരയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 1,96,805 വോട്ടർമാർ വോട്ട് ചെയ്യുന്ന തൃക്കാക്കര മണ്ഡലത്തിൽ മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്.

ഇടത് സ്ഥാനാർത്ഥി ഡോ.ജോ ജോസഫും ഭാര്യ ദയ പാസ്കലും പാടംകുളം ഗവണ്മെന്റ് യു.പി സ്കൂളിലെ 140-ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. തൃക്കാക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന് വോട്ടില്ല. പള്ളിയിലും ക്ഷേത്രത്തിലും പ്രാർത്ഥന നടത്തിയ ശേഷം ഉമ തോമസ് വീട്ടിലെത്തി അടുത്തുള്ള പോളിംഗ് ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തി.