തൃശൂരിൽ മംഗള എക്‌സ്പ്രസിന്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു

മംഗള എക്സ്പ്രസിന്റെ എൻജിനും ബോഗിയും പരസ്പരം വേർപിരിഞ്ഞു. തൃശ്ശൂർ കോട്ടപ്പുറത്താണ് സംഭവം നടന്നത്. എറണാകുളത്ത് നിന്ന് നിസാമുദ്ദീനിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് തകരാറിലായത്. പിന്നീട് പ്രശ്നം പരിഹരിച്ച് ട്രെയിൻ സർവീസ് പുനരാരംഭിച്ചു. എഞ്ചിൻ വേർപെടുന്നതിലേക്ക് നയിച്ച കാരണങ്ങൾ റെയിൽവേ വിശദമായി അന്വേഷിക്കുമെന്നാണ് വിവരം.