തൃശൂർ തോട്ടപ്പടിയിൽ ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ തോട്ടപ്പടിയിൽ ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

16 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ട് സ്ത്രീകളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം. മുന്നിൽ പോയിരുന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് ഡിവൈഡറിൽ കയറി സർവീസ് റോഡിലേക്ക് മറിയുകയായിരുന്നു.