തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചക്ക് ഒരു മണിക്ക്

മഴമൂലം രണ്ട് തവണ മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടത്തുമെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടത്തിനോട് അനുമതി തേടിയിരുന്നു. വെള്ളിയാഴ്ച കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ വെടിക്കെട്ട് നടത്തുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്