തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരം ഒഴികെയുള്ള ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ അനുമതി.

തൃശ്ശൂർ:തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരം ഒഴികെയുള്ള ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ അനുമതി. കർശന ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. തൃശൂർ പാലക്കാട് ജില്ലകളിൽ എഴുന്നള്ളിക്കാനാണ് അനുമതി.

2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിക്കുന്ന ശബ്ദംകേട്ട് ഇടഞ്ഞോടി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടർന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുര വാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ എഴുന്നള്ളിച്ചിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ വർഷം മാർച്ചിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിരുന്നു. തൃശൂർ, പാലക്കാട് ജില്ലകളിൽ കർശന വ്യവസ്ഥകളോടെ ആഴ്ചയിൽ രണ്ട് ദിവസം എഴുന്നള്ളിക്കാമെന്ന നാട്ടാന നിരീക്ഷണ സമിതിയുടെ നിർദേശത്തെ തുടർന്നാണ് വിലക്ക് ഭാഗികമായി നീക്കിയത്.