തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായ ജനവിധി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധർമടത്തെ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കെ കെ രാഗേഷ് എം പിക്കും കുടുംബാംഗങ്ങൾക്ക് ഒപ്പവും ആയിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്

സർക്കാരിനെതിരായ ദുരാരോപണങ്ങൾ ജനം തള്ളിക്കളഞ്ഞു. നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റെവിടെയെങ്കിലും ബിജെപി യുഡിഎഫ് ധാരണ ഉണ്ടോ എന്ന് അറിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.ജനങ്ങൾക്ക് ഗുണം ചെയ്യുന്ന സർക്കാരിനൊപ്പം ആയിരിക്കും സ്വാമി അയ്യപ്പൻ ഉൾപ്പെടെയുള്ള ദേവഗണങ്ങളും എന്നും മുഖ്യമന്ത്രി പറഞ്ഞു.