തെരഞ്ഞെടുപ്പ്: അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ ഓഫീസില്‍ ഹാജരാകണം

നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്ന എല്ലാഓഫീസര്‍മാരും ജീവനക്കാരും തെരഞ്ഞെടുപ്പ് നടപടിക്രമം അവസാനിക്കുന്നത് വരെ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ ഓഫീസുകളില്‍ ഹാജരാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകളില്‍ അപ്പോള്‍ തന്നെ മറുപടി നല്‍കുന്നതിന് മുഴുവന്‍ ഉദ്യോഗസ്ഥരും സജ്ജമായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.