തെരഞ്ഞെടുപ്പ് ചെലവ് : കണക്കുകള്‍ 30 നകം ഹാജരാക്കണം

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ ചെലവ് സംബന്ധിച്ച കണക്കുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ട സമയപരിധി കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് ജൂണ്‍ 30 വരെ നീട്ടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതുവരെയും തെരഞ്ഞെടുപ്പ് കണക്കുകള്‍ ഫയല്‍ ചെയ്യാത്ത സ്ഥാനാര്‍ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് ചെലവ് വിവരങ്ങള്‍ ജൂണ്‍ 30ന് വൈകിട്ട് നാലുമണിക്കകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുമ്പാകെ ഹാജരാക്കണം.