തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. സീനിയര്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് തലവനായ ടീമില്‍ സീനിയര്‍ പോലിസ് ഓഫീസര്‍, നാല് സായുധ പോലിസുകാര്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവരുണ്ടാകും. അനധികൃത പണമിടപാടുകള്‍, മദ്യ വിതരണം, മറ്റേതെങ്കിലും തരത്തില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സ്‌ക്വാഡുകള്‍ നിരീക്ഷിക്കും. പിടിച്ചെടുക്കപ്പെടുന്ന തുക സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍ക്കൊള്ളിക്കും.
നിയമസഭാ മണ്ഡലം, സ്‌ക്വാഡ് തലവന്റെ പേര്, തസ്തിക, മൊബൈല്‍ നമ്പര്‍ എന്ന ക്രമത്തില്‍:
തലശ്ശേരി – എന്‍ കെ ബാബു, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് റീസര്‍വെ ഡയറക്ടര്‍ ഓഫീസ്, കണ്ണൂര്‍ – 9446020871.
കല്ല്യാശ്ശേരി – പി കെ പത്മനാഭന്‍ – ജി എസ് ടി ഓഫീസര്‍, ജി എസ് ടി ഓഫീസ്, കണ്ണൂര്‍ – 9495149921.
തളിപ്പറമ്പ് – പി പി സലീം – അസിസ്റ്റന്റ് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ കോ ഓപ്പറേറ്റീവ് ഓഡിറ്റ് ഓഫീസ്, കണ്ണൂര്‍ – 9061677800.
ഇരിക്കൂര്‍ – ജോയ് മാത്യു – അസിസ്റ്റന്റ് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ കോ ഓപ്പറേറ്റീവ് ഓഡിറ്റ് ഓഫീസ്, കണ്ണൂര്‍ – 9447800284.
പേരാവൂര്‍ – കെ ജി സന്തോഷ് – ജൂനിയര്‍ സൂപ്രണ്ട്, പഞ്ചായത്ത് അസി.ഡയറക്ടര്‍ ഓഫീസ്, കണ്ണൂര്‍ – 9846859669.
കണ്ണൂര്‍ – പി കെ നാസര്‍ – ജൂനിയര്‍ സൂപ്രണ്ട്, ജില്ലാ സാമൂഹ്യനീതി ഓഫീസ്, കണ്ണൂര്‍ – 9961433564.
അഴീക്കോട് – ഇ ദിനേശന്‍ – അസി.ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ കോ ഓപ്പറേറ്റീവ് ഓഡിറ്റ് ഓഫീസ്, കണ്ണൂര്‍ – 8943217166.
ധര്‍മ്മടം – സി പ്രദീപന്‍ – അസി.ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ കോ ഓപ്പറേറ്റീവ് ഓഡിറ്റ് ഓഫീസ്, കണ്ണൂര്‍ – 9446286277.
മട്ടന്നൂര്‍ – കെ ഷാജി – സീനിയര്‍ സൂപ്രണ്ട്, ജില്ലാ പഞ്ചായത്ത് ഓഫീസ്, കണ്ണൂര്‍ – 9400434147.
കൂത്തുപറമ്പ് – സി പി സജീവന്‍- സീനിയര്‍ സൂപ്രണ്ട്, പഞ്ചായത്ത് അസി.ഡയറക്ടര്‍ ഓഫീസ്, കണ്ണൂര്‍ – 9605027866.
പയ്യന്നൂര്‍ – എന്‍ വി അശോക് കുമാര്‍ – അസി.ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ കോ ഓപ്പറേറ്റീവ് ഓഡിറ്റ് ഓഫീസ്, കണ്ണൂര്‍ – 9605563224.