തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നടൻ വിജയ്

സംവിധായകൻ വംശി പൈഡിപള്ളിയുമൊത്തുള്ള തൻറെ പുതിയ ചിത്രത്തിൻറെ ചിത്രീകരണത്തിനായി ദളപതി വിജയ് ഇപ്പോൾ ഹൈദരാബാദിലാണ്. മെയ് 18 ൻ അദ്ദേഹം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച നടത്തി. . ദളപതി വിജയ്യുടെയും കെസിആറിൻറെയും ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കൂട്ടം അഭിനേതാക്കളെ അവതരിപ്പിക്കുന്ന ഒരു വൈകാരിക ഫാമിലി എൻറർടെയ്നറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയ് നായകനായി അഭിനയിക്കുന്ന ഒരു വൈകാരിക ഫാമിലി എൻറർടെയ്നറാണ് ദളപതി 66. രശ്മിക മന്ദാന, പ്രകാശ് രാജ്, ശരത്കുമാർ, ജയസുധ, പ്രഭു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് തമനാണ് ചിത്രത്തിൻ സംഗീതം ഒരുക്കിയിരിക്കുന്നത്.