തോർത്ത് കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു

തോർത്ത് കുടുങ്ങി വിദ്യാർത്ഥി മരിച്ചു. ചെക്കിക്കുളം രാധാകൃഷ്ണ എ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി കെ ഭഗത് ദേവ് (11) ആണ് മരണപ്പെട്ടത്.

പെരുമാച്ചേരിയിലെ സുരേശൻ-ഷീബ ദമ്പതികളുടെ മകനാണ്. ഗോകുൽ സഹോദരനാണ്. ഇന്നലെ വൈകുന്നേരം വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും.